Kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ സി പി എം വ്യാപക ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി യു ഡി എഫ്
വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകള്‍ സി പി എം നിലമ്പൂരിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നു എന്നാണ് പരാതി

മലപ്പുറം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ സി പി എം വ്യാപക ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി യു ഡി എഫ്. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ സി പി എം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നുവെന്നാണ് ആരോപണം.
നിലമ്പൂര്‍ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകള്‍ സി പി എം നിലമ്പൂരിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നു എന്നാണ് പരാതി. ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ യുഡിഎഫ് പരാതി ഉന്നയിച്ചു. വരും ദിവസങ്ങളില്‍ തെളിവുകള്‍ സഹിതം ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്നും യു ഡി എഫ് നേതാക്കള്‍ പറയുന്നു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിയമനത്തിലും സുതാര്യത ഉറപ്പു വരുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പരാതികള്‍ പരിഹരിച്ചാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു ഡി എഫ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. 2,28,512 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. പരാതികള്‍ തീര്‍പ്പാക്കി അന്തിമ വോട്ടര്‍പട്ടിക മെയ് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും.