Connect with us

Kerala

നീലേശ്വരം അഴിത്തല ബോട്ട് മറിഞ്ഞ് അപകടം; ഒരു മരണം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍

Published

|

Last Updated

നീലേശ്വരം | കാസർഗോഡ് നീലേശ്വരം അഴിത്തലയിലുണ്ടായ ബോട്ടപകടത്തില്‍ ഒരു മരണം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ (50) ആണ് മരിച്ചത്. 30 പേര്‍ സഞ്ചരിച്ച വലിയ ഫൈബര്‍തോണിയാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. പടന്ന സ്വദേശിയുടെതാണ് ഇന്ത്യൻ എന്ന ബോട്ട്.

സംഭവത്തില്‍ എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നാണ്  കോസ്റ്റൽ പോലീസ് വ്യക്തമാക്കുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Latest