Connect with us

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

Published

|

Last Updated

കാസര്‍കോട്  | നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം തേര്‍വയലില്‍ പി സി പത്മനാഭന്‍ (75) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ജില്ലാ ബേങ്ക് റിട്ട. സീനിയര്‍ മാനേജരായിരുന്നു. ഭാര്യ: എം ടി ഭാര്‍ഗവി. മക്കള്‍: റോജന്‍ രന്‍ജിത്ത് ബാബു, (വൈ.പ്രസിഡന്റ് മഷ്രീക്ക് ബേങ്ക് ദുബായ്, ഷൈന്‍ജിത്ത്(എന്‍ജീനിയര്‍) മരുമക്കള്‍: വീണ(തളിപറമ്പ്) ശ്രീയുക്ത (വടകര)

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.

 

Latest