National
ആദിവാസി ബാലനെ കെട്ടിയിട്ട് ക്രൂര പീഡനം: ഒമ്പത് പേര്‍ അറസ്റ്റില്‍
സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ടായിരുന്നു ക്രൂര മര്‍ദനം

ബെംഗളൂരു | കര്‍ണാടകയില്‍ ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
---- facebook comment plugin here -----