Kerala
എത്തിച്ചത് ഒമ്പത് കോടി രൂപയുടെ കള്ളപ്പണം, ഇതില്‍ ഒരുകോടി സുരേന്ദ്രന്‍ തട്ടിയെടുത്തു; വെളിപ്പെടുത്തലുമായി തിരൂര്‍ സതീശന്‍
ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ ശോഭാ സുരേന്ദ്രനെ അറിയിച്ചിരുന്നു. കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് പുറത്തു പറയണമെങ്കില്‍ പറയൂവെന്ന് ശോഭ പറഞ്ഞു.
തിരുവനന്തപുരം | ഒമ്പത് കോടി രൂപയുടെ കള്ളപ്പണമാണ് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചതെന്ന് തിരൂര്‍ സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന പണത്തില്‍ ഒരുകോടി കെ സുരേന്ദ്രന്‍ തട്ടിയെടുത്തു. പണം കൊണ്ടുവരുമ്പോള്‍ കോഴിക്കോട്ട് വച്ച് സുരേന്ദ്രന്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് ധര്‍മരാജന്‍ പറഞ്ഞിരുന്നു.
ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ ശോഭാ സുരേന്ദ്രനെ അറിയിച്ചിരുന്നു. കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് പുറത്തു പറയണമെങ്കില്‍ പറയൂവെന്ന് ശോഭ പറഞ്ഞു.
പണം വന്നുവെന്ന കാര്യത്തില്‍ ബി ജെ പി നേതൃത്വത്തിന് മറുപടിയില്ല. പാര്‍ട്ടിയുടെ ഓഡിറ്റിങ് വിഭാഗത്തിന് എല്ലാ കണക്കുകളും കൈമാറിയിട്ടുണ്ടെന്നും താന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം വ്യാജമാണെന്നും സതീശന്‍ വ്യക്തമാക്കി.