Connect with us

National

കര്‍ണാടകയില്‍ പച്ചക്കറി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പത് മരണം

28 ഓളം പേരാണ് ലോറിയിലുണ്ടായിരുന്നത്

Published

|

Last Updated

ബെംഗളുരു  | കര്‍ണാടകയില്‍ പച്ചക്കറികളും പഴങ്ങളുമായി പോയ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്നവരാണ് ദുരന്തത്തിനിരയായത്. 28 ഓളം പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ദേശീയപാത 63ല്‍ യെല്ലാപുര്‍ താലൂക്കില്‍ ഏരിബെയിലിനും ഗുല്ലാപുരക്കുമിടയിലാണ് സംഭവം.

സാവനൂരില്‍ നിന്നും ചരക്കുമായി കുംട മാര്‍ക്കറ്റിലേക്ക് വരികയായിരുന്നു ലോറി. പച്ചക്കറികളും പഴങ്ങളും തെരുവുകളില്‍ വില്‍പ്പന നടത്തുന്നവരാണ് ലോറിയിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി അമ്പത് മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. യെല്ലാപുര്‍ പോലീസ് കേസെടുത്തു

Latest