Uae
"ഹംദാൻ ബാനർ' ഒമ്പത് സ്ഥാപനങ്ങൾ അവസാന പട്ടികയിൽ
ഹംദാൻ ബാനർ, ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്നതാണ്.

ദുബൈ| ഹംദാൻ ബിൻ മുഹമ്മദ് പ്രോഗ്രാം ഫോർ ഗവൺമെന്റ്സർവീസസിലെ മൂന്ന് അവാർഡുകൾക്കായുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിലെത്തിയ സർക്കാർ സ്ഥാപനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഹംദാൻ ബിൻ മുഹമ്മദ് പ്രോഗ്രാം ഫോർ ഗവൺമെന്റ്സർവീസസ് നടത്തുന്ന ഹംദാൻ ബാനർ, ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്നതാണ്. “360 സർവീസസ്’ നയത്തിന് അനുസൃതമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഒരുക്കി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ മികച്ച ഫലങ്ങൾ നേടിയ സ്ഥാപനങ്ങളെയാണ് അംഗീകരിക്കുക.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ പോലീസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ദുബൈ കസ്റ്റംസ്, മുഹമ്മദ് ബിൻ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവ അന്തിമ പട്ടികയിൽ ഉൾപ്പെട്ടു. പ്രോഗ്രാമിൽ പങ്കെടുക്കുന്ന 27 സർക്കാർ സ്ഥാപനങ്ങളെ അന്താരാഷ്ട്ര വിദഗ്ധരുടെ സമഗ്രമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.