National
കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതു മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊമ്മഗുഡ വില്ലേജില്‍ നടന്ന ആഘോഷ ചടങ്ങിനിടെയാണ് ദാരുണ സംഭവമുണ്ടായത്

ഹൈദരാബാദ് | കൂള്‍ ഡ്രിങ്ക്‌സ് കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.തെലങ്കാന ആദിലാബാദിലെ ഉത്കൂര്‍ വില്ലേജ് സ്വദേശികളായ സുരേന്ദ്രന്റെ മകന്‍ രുദ്ര അയാനാണ് മരിച്ചത്.
കൊമ്മഗുഡ വില്ലേജില്‍ നടന്ന ആഘോഷ ചടങ്ങിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ പോയ സമയത്ത് കുഞ്ഞ് മൂടി വിഴുങ്ങുകയായിരുന്നു.
വിവരം അറിഞ്ഞ ഉടനെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
---- facebook comment plugin here -----