Connect with us

accident

കൊവിഡ് രോഗികളുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരുക്ക്

ഒരാളുടെ പരുക്ക് ഗുരുതരം

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് രോഗികളുമായി വന്ന ആംബുലന്‍സ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരുക്ക്. പത്തനംതിട്ട നഗരത്തിലെ അബാന്‍ ജംഗ്ഷനില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. നൂറനാട് പള്ളിക്കല്‍ സ്വദേശിനി ഭവാനിയമ്മ(81)നെ കോട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മകള്‍ രജികുമാരി(50), പുല്ലാട് സ്വദേശി രാജ്മോഹന്‍(27), കൈപ്പട്ടൂര്‍ സ്വദേശി അബി(20), സാവിത്രി പയ്യനാമണ്‍(59), സാഹിബ് അപ്പ, പത്തനംതിട്ട(75), ജീന കോയിപ്രം(47), ആംബുലന്‍സ് ഡ്രൈവര്‍ ഹരിക്യഷ്ണന്‍(38), ഇയാളുടെ സഹായി അക്ഷയ്( 29)എന്നിവര്‍ക്കാണ് പരുക്കേറ്റത്.

മലയാലപ്പുഴ മൈലാടുംപാറ മുസ്ലിയാര്‍ എന്‍ജിനീയറിംഗ് കോളജിലെ സി എഫ് എല്‍ ടി സിയില്‍ നിന്നുള്ള കൊവിഡ് രോഗികളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് അബാന്‍ ജംഗ്ഷനിലെത്തിയപ്പോള്‍ ട്രാഫിക് സിഗ്നല്‍ ഭാഗത്ത് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും അടൂരിലേക്ക് പോയ ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.