Connect with us

mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് പരാമവധി സംഭരണ ശേഷിയില്‍

Published

|

Last Updated

ഇടുക്കി |  കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷിയില്‍ എത്തിയതോടെ തമിഴ്‌നാട് സ്പില്‍വേയിലെ ഒമ്പത് ഷട്ടറുകള്‍ തുറന്നു. ഇതിലൂടെ 3785.54 ഘടയടി വെള്ളമാണ് തുറന്നു വിടുന്നത്.142 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് വീണ്ടും ടണല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്നാണ് നീരൊഴുക്ക് ശക്തമായത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു.

 

 

 

 

Latest