Connect with us

Ongoing News

ബലൂണ്‍ വിഴുങ്ങിയ ഒമ്പത് വയസുകാരന്‍ മരിച്ചു

അന്തിയൂര്‍ സ്വദേശി ഒമ്പതു വയസുള്ള ആദിത്യനാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വീട്ടുമുറ്റത്ത് സഹോദരിയുമായി കളിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു. അന്തിയൂര്‍ താഴെ കാഞ്ഞിരംവിളാകത്ത് അന്‍സാര്‍ മന്‍സിലില്‍ വാടകക്ക് താമസിക്കുന്ന സബിതയുടെ മകന്‍ ആദിത്യന്‍ ആണ് മരിച്ചത്.

പ്ലാവിള പുതിച്ചല്‍ യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴച് രാവിലെ 10 മണി കഴിഞ്ഞാണ് സംഭവം. അനുജത്തി ആദിത്യയുടെ കൈയ്യിലിരുന്ന ബലൂണ്‍ പിടിച്ചു വാങ്ങി അറിയാതെ ആദിത്യന്‍ വായില്‍ ഇടുകയായിരുന്നു. ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങിയതോടെ അനുജത്തിയുടെ നിലവിളി കേട്ടെത്തിയ സനലിന്റെ അമ്മ സുശീല ബലൂണ്‍ തൊണ്ടയില്‍ നിന്നും എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അല്പനേരം കഴിഞ്ഞ തോടെ ആദിത്യന്‍ ബോധരഹിതനായി. സബിതയുടെ സഹോദരന്‍ സനല്‍ സ്ഥലത്ത് എത്തുകയും ആദിത്യനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തൊണ്ടയില്‍ നിന്നും ബലൂണ്‍ പുറത്തെടുത്തെങ്കിലും ആദിത്യന് ശ്വസിക്കാന്‍ പ്രയാസമുണ്ടായത് സ്ഥിതി ഗുരുതരമാക്കി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മരണം സംഭവിച്ചു. മാതാവ് സബിത മ്യൂസിയത്തിൽ ജോലിക്ക് പോയതിനു പിന്നാലെയാണ് അത്യാഹിതം നടന്നത്. ജോലിക്ക് പോകുന്ന സമയങ്ങളില്‍ സഹോദരന്‍ സനലും മാതാവ് സുശീലയുമാണ് കുട്ടികളെ നോക്കുന്നത്. സംഭവത്തില്‍ ബാലരാമപുരം പോലീസ് കേസ്സെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക്‌ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest