Kerala
മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒമ്പതുകാരന്‍ മരിച്ചു
റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു.
ഇടുക്കി| മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ഒമ്പതുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്ത് തിങ്കളാഴ്ചയായിരുന്നു അപകടം. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടില്‍വച്ചാണ് അപകടമുണ്ടായത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഒമ്പതുകാരന്‍ മരിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
---- facebook comment plugin here -----