Kerala
കൗണ്‍സിലിങ്ങിനിടെ ഒന്‍പതുകാരി പീഡന ശ്രമം പറഞ്ഞു; പ്രതി അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

ഇടുക്കി|ഇടുക്കിയില്‍ ഒന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശി ഗിരീഷ് കുമാറിനെ (42) യാണ് ഇടുക്കി പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനശ്രമം കുട്ടി തുറന്നു പറഞ്ഞത്. കഴിഞ്ഞ ഓണക്കാലത്താണ് സംഭവമുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
---- facebook comment plugin here -----