Kerala
ഒന്‍പത് വയസുകാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചു;രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍
കൗണ്‍സിലിംഗിലാണ് കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്
തിരുവനന്തപുരം | പൊത്തന്‍കോട് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കുട്ടിയുടെ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും ആണ് പിടിയിലായത്.
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷത്തോളം കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം
---- facebook comment plugin here -----