Connect with us

Kerala

നിപ്പാ; 223 പേരെക്കൂടി സമ്പര്‍ക്ക പട്ടികയില്‍ നിന്നും ഒഴിവാക്കി

പുനെ എന്‍ഐവി സംഘം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ തുടരും

Published

|

Last Updated

കോഴിക്കോട് |   നിപ്പാ സമ്പര്‍ക്ക പട്ടികയില്‍ നിന്നു 223 പേരെ ഒഴിവാക്കി. ഇനി സമ്പര്‍ക്ക പട്ടികയില്‍ ശേഷിക്കുന്നത് 44 പേര്‍ മാത്രം. ഈ മാസം അഞ്ചോടെ എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാകുമെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 വരെ തുടരും
അതേ സമയം, പുനെ എന്‍ഐവി സംഘം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ തുടരും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം കൂടി നടപ്പിലാക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കില്‍ പരിശോധന തുടരും. നിപ്പാ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ രോഗമുക്തി നേടിയിരുന്നു

Latest