Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം; ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം. നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരന്‍ മരിച്ചു. ഹൃദയസ്തംഭനമാണ് മരണംകാരണം. സംസ്കാരം പ്രോട്ടോകോൾ അനുസരിച്ച് നടക്കും .

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം.

നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദ​ഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്.

കുട്ടിയുമായി സമ്പർത്തത്തിലുള്ള 214 പേർ നിരീക്ഷണത്തിലുണ്ട്. ഇരിൽ 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest