Connect with us

Kerala

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ്പാ ആന്റിബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ്പാ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത് നിപ്പയെ പ്രതിരോധിക്കുന്നതില്‍ വലിയൊരു മുതല്‍കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നത്.

57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്. നിപ്പയുടെ രണ്ടാം ഘട്ടം വലിയ രീതിയില്‍ ആളുകളെ ആശങ്കയിലാക്കിരുന്നു. രണ്ടാമതും നിപ്പാ പടര്‍ന്നതിനെ തുടര്‍ന്ന് എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് ഗവേഷകരും ആരോഗ്യ പ്രവര്‍ത്തകരും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.