Kerala
സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി
പൂനെയില്‍ നിന്ന് പരിശോധനാ ഫലം ലഭിച്ചു. കോഴിക്കോട് രണ്ടുപേര്‍ മരിച്ചത് നിപ്പാ ബാധിച്ചാണ്.
തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് രണ്ടുപേര്‍ മരിച്ചത് നിപ്പാ ബാധിച്ചാണ്. ചികിത്സയിലുള്ള രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയിലെ വൈറോളജി ലാബില്‍ നിന്ന് ലഭിച്ചതോടെയാണ് നിപ്പാ സ്ഥിരീകരിച്ചത്. 168 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
കേരളത്തില്‍ നിപ്പാ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, സ്ഥിരീകരണം കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. വടകര ആയഞ്ചേരി, കുറ്റ്യാടി മരുതോങ്കര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിപ്പാ സ്ഥിരീകരിച്ചിരിക്കുന്നത്.