Kerala
നിപ്പാ: ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്
ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കോഴിക്കോട് | നിപ്പാ വൈറസ് ലക്ഷണങ്ങളെ തുടർന്ന് വ്യാഴാഴ്ച പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകളിൽ പരിശോധനാ ഫലം ലഭിച്ചതിൽ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.
---- facebook comment plugin here -----