Connect with us

Kerala

കണ്ണൂരില്‍ നിപാ സംശയിച്ച പിതാവിനും മകനും രോഗമില്ലെന്ന് പരിശോധന ഫലം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയി

Published

|

Last Updated

കണ്ണൂര്‍ |  നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും രോഗമില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയി

മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.