Connect with us

Kerala

നിപ വൈറസ് ബാധയെന്ന് സംശയം; ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന്റെ നില ഗുരുതരം

പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കുമെന്നും മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്.

Published

|

Last Updated

മലപ്പുറം|ചികിത്സയില്‍ കഴിയുന്ന പെരിന്തല്‍മണ്ണയിലെ പതിനാലുകാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്. മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് പങ്കെടുക്കുന്ന യോഗം വൈകിട്ട് നാലുമണിക്ക് നടക്കും. വൈകുന്നേരം മാധ്യമങ്ങളെ കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്രവ സാമ്പിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.