Kerala
നിപ്പാ ആശങ്ക തിരുവനന്തപുരത്തും; വിദ്യാര്‍ഥിനി നിരീക്ഷണത്തില്‍
വിദ്യാര്‍ഥിനിയുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കും.
തിരുവനന്തപുരം | കോഴിക്കോടിനു പിന്നാലെ നിപ്പാ ആശങ്ക തിരുവനന്തപുരത്തും. പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനി നിരീക്ഷണത്തിലാണ്.
ബി ഡി എസ് വിദ്യാര്‍ഥിനിയെയാണ് നിരീക്ഷണത്തിലാക്കിയത്. വിദ്യാര്‍ഥിനിയുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കും.
സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രസ്താവന നടത്തിയിരുന്നു. കോഴിക്കോട്ട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്കും നിലവില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാത്രിയോടെയാണ് പരിശോധനക്കയച്ച സാമ്പിളുകളില്‍ നിപ്പാ വൈറസ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു കൊണ്ട് പൂനെയിലെ വൈറോളജി ലാബില്‍ നിന്ന് സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ലഭിച്ചത്.
---- facebook comment plugin here -----