Kerala
നിപ്പാ: സമ്പര്‍ക്ക പട്ടിക തയ്യാറാക്കി
ആദ്യം മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. രണ്ടാമത് മരണപ്പെട്ടയാളുടെ സമ്പര്‍ക്കത്തിലെ 10 പേരുടെ ഫോണ്‍ നമ്പറടക്കമുള്ള വിശദ വിവരങ്ങള്‍ ലഭിച്ചു.
കോഴിക്കോട് | കോഴിക്കോട്ട് നിപ്പാ സ്ഥിരീകരിച്ചതോടെ മരണപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. മരണപ്പെട്ട രണ്ടുപേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയത്.
ആദ്യം മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 31 പേര്‍ അയല്‍വാസികളും കുടുംബക്കാരുമാണ്.
രണ്ടാമത് മരണപ്പെട്ടയാളുടെ സമ്പര്‍ക്കത്തിലെ 100 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 10 പേരുടെ ഫോണ്‍ നമ്പറടക്കമുള്ള വിശദ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
---- facebook comment plugin here -----