Connect with us

nipah concern

നിപ്പ: പ്രദേശത്ത് കടുത്ത ജാഗ്രത; മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നും അവലോകന യോഗം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത ജാഗ്രത. തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും.

ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം നിലവില്‍ വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി.

നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തില്‍ വിവാഹം, സല്‍ക്കാരം അടക്കമുള്ള പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് അനുവാദം. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും. മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്.

കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

Latest