Kerala
നിപ്പാ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
സെപ്തംബര്‍ 14-ന് ഉച്ചയ്ക്ക് 12.30 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് | നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്തംബര്‍ എട്ടിന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണില്‍ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30-ന് ചെറുവണ്ണൂര്‍ ജമാഅത് മസ്ജിദിലെത്തി. ഉച്ചക്ക് യു കെ ചായക്കടയിലും വൈകീട്ട് 5.30-ന് അഴിഞ്ഞിലത്തുള്ള ഭാര്യ വീട്ടിലും പോയി. തുടര്‍ന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തി.
സെപ്തംബര്‍ ഒമ്പതിന് ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചക്ക് ശേഷം ഫറോക്കിലെ ടി പി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതല്‍ 6 മണി വരെ ഫറോക്കിലെ ടി പി ആശുപത്രിയില്‍ലെത്തി. അവിടുന്ന് തിരിച്ച് വീട്ടിലേക്ക് പോയി. സെപ്തംബര്‍ 10-ന് വീട്ടില്‍ തന്നെ ചിലവഴിച്ചു.
സെപ്റ്റംബര്‍ 11-ന് രാവിലെ 10നും ഉച്ചയ്ക്ക് 12 നും ഇടയില്‍ ഫറോക്കിലെ ടി പി ആശുപത്രിയില്‍ ചെലവഴിച്ച് വീട്ടില്‍ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതല്‍ സെപ്റ്റംബര്‍ 14-ന് ഉച്ചക്ക് 12വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയില്‍ ചെലവഴിച്ചു. സെപ്തംബര്‍ 14-ന് ഉച്ചയ്ക്ക് 12.30 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.