Connect with us

Kerala

നിപ്പാ: വയനാട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം

തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

Published

|

Last Updated

കോഴിക്കോട് | നിപ്പാ രോഗം വീണ്ടും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം. കുറ്റ്യാടിക്ക് അടുത്തുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് രാത്രിയോടെ അറിയിക്കുകയായിരുന്നു. കോഴിക്കോട് രണ്ടുപേര്‍ മരിച്ചത് നിപ്പാ ബാധിച്ചാണ്. ചികിത്സയിലുള്ള രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മരണപ്പെട്ടവരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയിലെ വൈറോളജി ലാബില്‍ നിന്ന് ലഭിച്ചതോടെയാണ് നിപ്പാ സ്ഥിരീകരിച്ചത്. 168 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്.

Latest