Connect with us

car sale offer

ഓണത്തിന് പ്രത്യേക ഓഫറുമായി നിസാന്‍ കിക്സ്; 2 ഗ്രാം സ്വര്‍ണനാണയം, 90,000 രൂപ കിഴിവ്

90,000 രൂപ വരെ പരമാവധി കിഴിവുകളാണ് കാറിന് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഓഫറുകള്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ജാപ്പനീസ് ബ്രാന്‍ഡായ നിസാന്‍ കോംപാക്ട് എസ്യുവി നിരയിലേക്ക് മാഗ്നൈറ്റ് എന്ന കാര്‍ മോഡലിനെ അവതരിപ്പിച്ചു കൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ചത്. ഇന്ന് കോംപാക്ട് എസ്യുവി ശ്രേണിയില്‍ മറ്റു കാര്‍ ബ്രാന്‍ഡുകളെ പിന്നിലാക്കിയാണ് മാഗ്നൈറ്റിന്റെ വില്‍പന നടക്കുന്നത്. അതേപോലെ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച മോഡലാണ് കിക്‌സ്. എന്നാല്‍ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയാണ് കിക്സിനോട് വിപണിയില്‍ മത്സരിക്കുന്നത്. കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസം കിക്സിന് ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിശദാംശങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 90,000 രൂപ വരെ പരമാവധി കിഴിവുകളാണ് കാറിന് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഓഫറുകള്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.

നിസാന്റെ എന്‍ഐസി പ്രാപ്തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. 2021 ആഗസ്റ്റ് 31 വരെയാണ് ആനുകൂല്യങ്ങള്‍ നല്‍കുക. കോംപാക്ട് എസ്യുവിക്ക് 70,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ് എന്നിവ ലഭിക്കും. ബ്രാന്‍ഡിന്റെ വെബ്സൈറ്റിലൂടെയുള്ള ബുക്കിംഗിന് 5,000 രൂപയോളം ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും നല്‍കും. ഉപഭോക്താക്കള്‍ക്ക് പ്രത്യേക 7.99 ശതമാനം പലിശയും കമ്പനി നല്‍കുന്നുണ്ട്.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം പ്രമാണിച്ച് പ്രത്യേക ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 7.99 ശതമാനം ആര്‍ഒഐ (പലിശ നിരക്ക്), 2 ഗ്രാം സ്വര്‍ണ നാണയം എന്നിവയ്ക്കൊപ്പം 90,000 രൂപ വരെ സമാനമായ ആനുകൂല്യങ്ങളുമാണ് നല്‍കുക. എക്സ്എല്‍, എക്സ് വി, എക്സ് വി പ്രീമിയം, എക്സ് വി പ്രീമിയം(ഒ) എന്നിങ്ങനെ നാല് വേരിയന്റുകളില്‍ കാര്‍ തിരഞ്ഞെടുക്കാവുന്നതാണ്. പ്രാരംഭ കാര്‍ മോഡലിന് എക്സ്ഷോറൂം വില 9.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 14.65 ലക്ഷം രൂപയുമാണ്.

എക്സ് എല്‍, എക്സ് വി വേരിയന്റുകളില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 105 ബിഎച്ച്പി കരുത്ത്, 142 എന്‍എം ടോര്‍ക്ക്, അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് എന്നിവയാണ് ഉള്‍പ്പെടുന്നത്.
കിക്‌സിലെ എക്‌സ്-ട്രോണിക് സിവിടി ഏഴ് ഘട്ടങ്ങളുള്ള എം മോഡ് ട്രാന്‍സ്മിഷനാണ്. ലോകത്തിലെ ഏറ്റവും നൂതനമായ സിവിടി യൂനിറ്റുകളില്‍ ഒന്നാണിത്.

കിക്‌സ് എസ്യുവിക്ക് നിസാന്‍ പ്രത്യേക കോസ്‌മെറ്റിക് അപ്ഡേറ്റുകളും നല്‍കിയിട്ടുണ്ട്. ഗ്രില്‍, ബമ്പറുകള്‍, റിയര്‍, പുതുക്കിയ ഹെഡ്‌ലാമ്പുകള്‍ എന്നിവയില്‍ പുതുമ വരുത്തിയിട്ടുണ്ട്. ബ്രാന്‍ഡിന്റെ ‘നിസാന്‍ കണക്റ്റ്’ സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും കിക്‌സിലെ സവിശേഷതകളാണ്.

 

---- facebook comment plugin here -----

Latest