Connect with us

Kerala

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആയി നിയമിച്ചു

കേസില്‍ ഷൈജയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട്  | ഗാന്ധി രക്തസാക്ഷിദിനത്തില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് സാമൂഹി മാധ്യമത്തില്‍ കമന്റിട്ട കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആയി നിയമിച്ച് ഉത്തരവ്. 2025 ഏപ്രില്‍ ഏഴാംതീയതി മുതല്‍ ഷൈജ ആണ്ടവന്‍ ഡീനായി ചുമതലയേല്‍ക്കും.പ്രാരംഭ ഘട്ടത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

2024-ലാണ് ഷൈജ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടത്. കേസില്‍ ഷൈജയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു.

കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്.  ‘ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണ്’ എന്ന് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്യുന്നത്.

---- facebook comment plugin here -----

Latest