Connect with us

NIT calicut

നിപയെ ഗൗനിക്കാതിരുന്ന എന്‍ ഐ ടിയും അടച്ചു; പരീക്ഷകള്‍ മാറ്റി

ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും

Published

|

Last Updated

കോഴിക്കോട് | ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ മറികടന്ന് നടത്തിവന്ന ക്ലാസുകള്‍ അവസാനിപ്പിച്ച എന്‍ ഐ ടി പരീക്ഷകളും മാറ്റി. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ടെന്‍മെന്റ് സോണ്‍ അല്ലെന്ന വാദമുയര്‍ത്തി എന്‍ ഐ ടി ക്ലാസുകള്‍ നടത്തി വന്നതു വിവാദമായിരുന്നു.

ഇതിനെതിരെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. എന്‍ ഐ ടിയില്‍ ക്ലാസുകള്‍ തുടരുന്നത് ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.

Latest