Connect with us

Business

ചുമതലകള്‍ ഒഴിഞ്ഞ് നിത അംബാനി; റിലയന്‍സ് ബോര്‍ഡില്‍ മക്കളെ നിയമിച്ചു

കമ്പനിയുടെ എല്ലാ ബോര്‍ഡ് മീറ്റിംഗുകളിലും അവര്‍ പങ്കെടുക്കുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

മുംബൈ| വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 46-ാമത് എജിഎമ്മിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കമ്പനിയുടെ എല്ലാ ബോര്‍ഡ് മീറ്റിംഗുകളിലും അവര്‍ പങ്കെടുക്കുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബോര്‍ഡ് ഡയറക്ടര്‍മാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇഷയെയും ആകാശിനെയും ആനന്ദിനെയും നിയമിച്ചു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സനും സ്ഥാപകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത.

 

 

 

 

Latest