Connect with us

nithin gadkari

നിതിന്‍ ഗഡ്കരിക്കു വധഭീഷണി ജയിലില്‍ നിന്ന്

വിളിച്ചതു കര്‍ണാടക ബെലഗാവി ജയിലില്‍ കഴിയുന്ന ജയേഷ് കാന്ത

Published

|

Last Updated

നാഗ്പൂര്‍ | കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഫോണില്‍ വധഭീഷണി മുഴക്കിയത് ജയിലില്‍ നിന്ന്.
കര്‍ണാടകയിലെ ബെലഗാവി ജയിലില്‍ കഴിയുന്ന ജയേഷ് കാന്ത എന്ന കൊലക്കേസ് തടവുകാരനാണ് വധഭീഷണി മുഴക്കിയത്.
കുപ്രസിദ്ധ ഗുണ്ടാ നേതാവായ ജയേഷ് കാന്ത ജയിലിനുള്ളില്‍ അനധികൃതമായി ഫോണ്‍ ഉപയോഗിച്ചാണ് ഗഡ്കരിയെ ഭീഷണിപ്പെടുത്തിയതെന്നു കണ്ടെത്തിയതായി നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. നാഗ്പൂര്‍ പോലീസ് അന്വേഷണത്തിനായി ബെലഗാവി ജയിലിലേക്ക് തിരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

 

Latest