National
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്ക നിര്‍മ്മാണം അവലോകനം ചെയ്ത് നിതിന്‍ ഗഡ്കരി
.ഏഷ്യയിലെ ഏറ്റവും നീളം കൂടിയ 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണിത്.
ശ്രീനഗര്‍| ലഡാക്കിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്‍കുന്ന സോജില തുരങ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അവലോകനം ചെയ്തു.ഏഷ്യയിലെ ഏറ്റവും നീളം കൂടിയ 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണിത്. 4,900 കോടി രൂപ ചെലവില്‍ 2026 ഓടെ ഇതിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശൈത്യകാലത്ത് ശ്രീനഗര്‍-ലഡാക്ക് ഹൈവേ അടച്ചിടുന്നത് സാധാരണ ജനങ്ങളുടെയും സൈന്യത്തിന്റെയും ജീവിതത്തെ മോശമായി ബാധിക്കുന്നു.
സോജില ചുരം കടക്കാനുള്ള ശരാശരി യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറാണ്. , ഈ തുരങ്കം പൂര്‍ത്തിയാകുമ്പോള്‍ ഇത് വെറും 20 മിനിറ്റായി ചുരുങ്ങുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്്തമാക്കുന്നു.
---- facebook comment plugin here -----