കേവല ഭൂരിപക്ഷം ലഭിക്കാതെ മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബിജെപിനേതൃത്വത്തിലുള്ള എൻ ഡി എ സർക്കാറിന് കീറാമുട്ടിയായി മന്ത്രിസഭാ വപുപ്പ് വിഭജനം. സർക്കാർ രൂപവത്കരണത്തിൽ നിർണായകമായ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയും നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡും വലിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന സ്ഥാനങ്ങൾ ഇവർ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വിട്ടുനൽകില്ലെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് ബിജെപി
---- facebook comment plugin here -----