Connect with us

National

നിതീഷ് കുമാറും തേജസ്വിയും ഒരേവിമാനത്തില്‍ ഡല്‍ഹിയിലേക്ക്; സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട നീക്കം

അതേസമയം, തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി തുടരുമെന്ന് ജെഡിയു നേതാവായ കെസി ത്യാഗി അഭിപ്രായപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ രൂപികരിക്കുന്നതുമായി സംബന്ധിച്ച് എന്‍ഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. നിതീഷ് കുമാറിന്റെ പിന്തുണയ്ക്കായി ബിജെപിയും ഇന്ത്യ സഖ്യവും ശ്രമം നടത്തുന്നതിനിടെ ആര്‍ജെഡി നേതാവ് തേജസ്വിക്കൊപ്പം നിതീഷ് ഒരേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര നടത്തുന്ന ദൃശ്യം പുറത്ത്.

കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകാത്ത ബിജെപിയും കേവലഭൂരിപക്ഷത്തിന് 38 സീറ്റ് കുറവുള്ള ഇന്ത്യാ സഖ്യവും ജെഡിയു , ടിഡിപി പാര്‍ട്ടികളുടെ പിന്തുണക്കായുള്ള പരിശ്രമത്തിലാണ്. സുപ്രധാനഘട്ടങ്ങളില്‍ മുന്നണി മാറ്റം ശീലമാക്കിയ നിതീഷ് കുമാര്‍ തിരിച്ച് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകുമെന്നും കരുതുന്നവര്‍ ഏറെയാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തേജ്വസിക്കൊപ്പമുള്ള നിതീഷിന്റെ വിമാന യാത്ര അതിനാല്‍ തന്നെ ഏറെ ശ്രദ്ധേയമാണ്.

അതേസമയം, തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി തുടരുമെന്ന് ജെഡിയു നേതാവായ കെസി ത്യാഗി അഭിപ്രായപ്പെട്ടു. ഇന്ത്യാസഖ്യത്തിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest