Connect with us

National

നിതീഷ് കുമാര്‍ ഇന്ത്യ സഖ്യത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയാകേണ്ട ആളായിരുന്നു; അഖിലേഷ് യാദവ്

നിതീഷ് കുമാറിന്റെ കൂറുമാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച യാദവ് അദ്ദേഹം ഇന്ത്യ മുന്നണിയില്‍ തുടരുന്നതാണ് തന്റെ ആഗ്രഹമെന്നും വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യ സഖ്യത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ പ്രധാനമന്ത്രി ആകേണ്ട ആളായിരുന്നു നിതീഷ് കുമാറെന്ന് സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിന്റെ കോഡിനേറ്ററോ മറ്റേതെങ്കിലും വലിയ സ്ഥാനമോ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സന്നദ്ധത കാണിക്കണമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അതിന് തയ്യാറായില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

നിതീഷ് കുമാറിന്റെ കൂറുമാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച യാദവ് അദ്ദേഹം ഇന്ത്യ മുന്നണിയില്‍ തുടരുന്നതാണ് തന്റെ ആഗ്രഹമെന്നും വ്യക്തമാക്കി. ഇന്ത്യ മുന്നണി രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത നേതാവാണ് നിതിഷ് കുമാറെന്നും യാദവ് ഓര്‍മിപ്പിച്ചു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

 

 

 

 

Latest