Connect with us

National

ഇനി എന്‍ഡിഎയില്‍ തന്നെ ഉറച്ചുനില്‍ക്കും;നിതിഷ് കുമാര്‍

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി നിതിഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.

Published

|

Last Updated

പട്‌ന| ഇനി മുന്നണി മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍. അടുത്തിടെ എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നിതിഷ് കുമാറിന്റെ പ്രതികരണം. ബി.ജെ.പിയും ജെ.ഡി.യുവും മുമ്പ് ഒരുമിച്ചായിരുന്നുവെന്നും അതിനിടയ്ക്ക് താന്‍ അവിടെയും ഇവിടെയുമായിരുന്നുവെന്നും അവസാനം എന്‍.ഡി.എയില്‍ തിരിച്ചെത്തിയെന്നും നിതിഷ് കുമാര്‍ പറഞ്ഞു. ഇനി എന്‍.ഡി.എയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി നിതിഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബിഹാറിന് പ്രത്യേക പാക്കേജ് സംബന്ധിച്ച് എന്തെങ്കിലും ഉറപ്പു ലഭിച്ചിട്ടുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യത്തിന് തങ്ങള്‍ 2005 മുതല്‍ ബിഹാറിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും അത് തുടരുകയാണെന്നുമാണ് നിതിഷ് കുമാറിന്റെ പ്രതികരണം.

 

 

 

Latest