Connect with us

Kerala

മഹാരാജാസ് കോളജില്‍ യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ സ്ഥാനത്തുനിന്ന്‌ അധ്യാപകന്‍ നിസാമുദ്ദീനെ നീക്കി

വിദ്യാര്‍ഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നെന്നായിരുന്നു നിസാമുദ്ദീനെതിരെ ഉയര്‍ന്ന പരാതി

Published

|

Last Updated

കൊച്ചി | മഹാരാജാസ് കോളജ് യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ സ്ഥാനത്തുനിന്ന്‌ കോളജ് അധ്യാപകന്‍ നിസാമുദ്ദീനെ നീക്കി. വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

വിദ്യാര്‍ഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നെന്നായിരുന്നു നിസാമുദ്ദീനെതിരെ ഉയര്‍ന്ന പരാതി. കെ.എസ്.യു, ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങിയ സംഘടനകളും പരാതിയുമായി രംഗത്തെത്തിയിരുന്നു.

ബുധനാഴ്ച ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് നിസാമുദ്ദീനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ അഡൈ്വസര്‍ ആയി മലയാള വിഭാഗത്തിലെ ഡോ സുമി ജോയ് ഒലിയപ്പുറത്തെ ചുമതലപ്പെടുത്തി.

Latest