Kerala
എന്‍ എം വിജയന്‍ ആത്മഹത്യാ കേസ്: അന്വേഷണം നടക്കട്ടെ, രാഷ്ട്രീയമായി കാണരുത്: കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം
ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകില്ല.എ ഐ സി സി കൂടി ഇടപെട്ടാണ് വിഷയം പരിഹരിക്കാന്‍ കെ പി സി സി ഉന്നത സമിതിയെ വച്ചത്.

കല്‍പ്പറ്റ | എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം നടക്കട്ടേയെന്ന് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടക്കട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പോലീസ് കണ്ടെത്തട്ടെ.
സംസ്ഥാന സര്‍ക്കാര്‍ കേസിനെ രാഷ്ട്രീയമായി കാണരുതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകില്ല.
എ ഐ സി സി കൂടി ഇടപെട്ടാണ് വിഷയം പരിഹരിക്കാന്‍ കെ പി സി സി ഉന്നത സമിതിയെ വച്ചത്. സമിതി കുടുംബത്തെ കണ്ട സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടാകും. പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ പോകുന്ന സമയത്ത് വിജയന്റെ കുടുംബത്തെ കാണുന്ന കാര്യം ആലോചിക്കുമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം പറഞ്ഞു.