Connect with us

National

ക്യാമ്പസ് റാഗിംഗ് തടയുന്നതിന് നടപടികള്‍ കര്‍ശനമാക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് എന്‍ എം സി നിര്‍ദ്ദേശം

ധാര്‍പൂരിലെ ജി എം ഇ ആര്‍ എസ് മെഡിക്കല്‍ കോളേജില്‍ 18 വയസ്സുള്ള ഒന്നാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി റാഗിംഗ് മൂലം മരണമടഞ്ഞതിനു പിന്നാലെയാണ് എന്‍ എം സി യുടെ നിര്‍ദ്ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ റാഗിംഗ് വിരുദ്ധ നടപടികള്‍ അടിയന്തരമായി കര്‍ശനമാക്കുന്നതിനായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. ധാര്‍പൂരിലെ ജി എം ഇ ആര്‍ എസ് മെഡിക്കല്‍ കോളേജില്‍ 18 വയസ്സുള്ള ഒന്നാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി റാഗിംഗ് മൂലം മരണമടഞ്ഞതിനു പിന്നാലെയാണ് എന്‍ എം സി യുടെ നിര്‍ദ്ദേശം.

പെണ്‍കുട്ടിയുടെ മരണം വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും യു ജി സി ആന്റി റാഗിംഗ് ഹെല്‍പ് ലൈനില്‍ പരാതിയായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട ബിരുദ ബിരുദാനന്തര തലങ്ങളില്‍ നിരവധി പരാതികള്‍ എന്‍ എം സിക്ക് ലഭിക്കുന്നുണ്ട് എന്ന് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടി.

2021 ലെ റെഗുലേഷനില്‍ പറഞ്ഞിരിക്കുന്നത് പോലെ റാഗിംഗ് വിരുദ്ധ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് കമ്മീഷന്‍ എല്ലാ മെഡിക്കല്‍ കോളേജുകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്

 

Latest