Connect with us

Aksharam

എട്ടാം ക്ലാസ്സിലെ മിടുക്കരെ കാത്ത് NMMS

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം നവംബര്‍ മൂന്ന് ആണ്.

Published

|

Last Updated

പ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്‌കോളര്‍ഷിപ്പാണ് നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് അഥവാ NMMS. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള NMMS പരീക്ഷ കേരളത്തില്‍ ഡിസംബര്‍ ഏഴിന് നടക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

കഴിഞ്ഞ ഏഴാം തരം വാര്‍ഷിക പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയ, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്നര ലക്ഷത്തില്‍ കവിയാത്ത എല്ലാ കുട്ടികള്‍ക്കും ഈ പരീക്ഷ എഴുതാം. എസ് സി /എസ് ടി വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. കേരള സിലബസില്‍ സര്‍ക്കാര്‍, എയ്ഡഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളൂ.

എത്ര
തുക ലഭിക്കും?

സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് പ്ലസ് ടു പഠനം പൂര്‍ത്തിയാകുന്നത് വരെ (നാല് വര്‍ഷം) മാസാന്തം ആയിരം രൂപ വീതം (മൊത്തം 48,000 രൂപ) ബേങ്ക് അക്കൗണ്ടുകളില്‍ വഴി ലഭ്യമാകും. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 3,473 വിദ്യാര്‍ഥികള്‍ക്കാണ് കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് പ്രതിവര്‍ഷം ലഭിച്ചുകൊണ്ടിരിക്കുന്നത്.

പരീക്ഷ
എങ്ങനെ?

ഡിസംബര്‍ ഏഴിന് നടക്കുന്ന പരീക്ഷക്ക് രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് പേപ്പറുകളാണ് ഉണ്ടാകുക. ഓരോ പേപ്പറും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അര മണിക്കൂര്‍ അധികം ലഭിക്കും. ഒന്നാമത്തേത് MAT (Mental Ability Test). സംഖ്യാശ്രേണി കണ്ടെത്തല്‍, വര്‍ഗീകരിക്കല്‍, പാറ്റേണുകളെ തിരിച്ചറയില്‍ എന്നിവയാണ് MATല്‍ ഉള്‍പ്പെടുന്നത്.

രണ്ടാമത്തേത് SAT (Scholastic Apptitude Test). ഇതില്‍ ഏഴാം തരം സോഷ്യല്‍ സയന്‍സ്, സയന്‍സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍. ഓരോന്നിലും ആകെ 90 ബഹു ഉത്തര (Multiple Choice) ചോദ്യങ്ങളാണുണ്ടാകുക. ശരിയായ ഉത്തരങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ നിറം നല്‍കണം. മേല്‍ സൂചിപ്പിച്ച പ്രകാരം സിലബസ് വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ചു വായിച്ചു പഠിക്കണം. കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ പരിശീലിക്കുന്നതും വലിയ ഗുണമുണ്ടാക്കും.

അപേക്ഷിക്കേണ്ട വിധം

പരീക്ഷക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം നവംബര്‍ മൂന്ന് ആണ്. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, ഏഴാം തരം വാര്‍ഷിക പരീക്ഷക്ക് ലഭിച്ച മാര്‍ക്ക്, വിദ്യാര്‍ഥിയുടെ ആറ് മാസത്തിനിടെ എടുത്ത ഫോട്ടോ എന്നിവ കൈവശം ഉണ്ടായിരിക്കണം. SC/ ST വിഭാഗങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://nmmse.kerala.gov.in സന്ദര്‍ശിക്കുക.

എന്തൊക്കെ
രേഖകള്‍ വേണം?

അപേക്ഷ നല്‍കുമ്പോള്‍ കുട്ടിയുടെ പേര്, ജനന തീയതി, ആധാര്‍ നമ്പര്‍ എന്നിവ തെറ്റായി രേഖപ്പെടുത്തുന്നത് സ്‌കോളര്‍ഷിപ്പ് തുക നഷ്ടപ്പെടാന്‍ കാരണമാകും. അനുബന്ധ രേഖകളിലെല്ലാം ഇവ ഒരുപോലെയായിരിക്കാന്‍ ശ്രദ്ധിക്കുക.

 

 

 

---- facebook comment plugin here -----

Latest