Connect with us

National

മോദിയുടെ വിവാദ പ്രസംഗത്തില്‍ നടപടിയില്ല; സുപ്രീംകോടതിയില്‍ പരാതിയുമായി ബൃന്ദാ കാരാട്ട്

ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രിംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കി. മോദിയുടെ വിദ്വേഷ പ്രസംഗത്തിന് എതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പരാതിയുമായി ബൃന്ദാകാരാട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

വിദ്വേഷ പ്രസംഗത്തിനെതിരായ മറ്റു ഹരജികള്‍ക്കൊപ്പമാണ് ഇതും പരിഗണിക്കുക.ഡല്‍ഹി പോലീസും ബൃന്ദാകാരാട്ടിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല.

വിദ്വേഷ പ്രസംഗം ആര് നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം ഉണ്ടായിരുന്നു.മോദിക്കെതിരെ കേസെടുക്കാത്തത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്.

 

 

Latest