Connect with us

National

സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടിയെടുത്തില്ല; മൈസുരുവില്‍ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു, ഏഴ് പോലീസുകാര്‍ക്ക് പരുക്ക്

ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിസരത്തേക്ക് ഇരച്ചുകയറുകയും പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു

Published

|

Last Updated

ബെംഗളുരു |  സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു.
മൈസൂരിലെ ഉദയഗിരി പോലീസ് സ്റ്റേഷന് നേരെ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിസരത്തേക്ക് ഇരച്ചുകയറുകയും പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ക്ക് പരുക്കേറ്റു.

അതേ സമയം സംഘര്‍ഷമുണ്ടാക്കിയവരെ പിടികൂടാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി ശാന്തമാണെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) ഹിതേന്ദ്ര അറിയിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്ന് നരസിംഹരാജയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്ത് പറഞ്ഞു. ജനക്കൂട്ടം വാഹനങ്ങള്‍ തകര്‍ക്കുകയും സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തി ചാര്‍ജ്ജ് നടത്തേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റിന്റെ ആധികാരികത പരിശോധിച്ച് നടപടിയെടുക്കാന്‍ പോലീസ് വൈകിയെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്.

 

Latest