Connect with us

Kerala

കാട്ടാനയെ മയക്കുവെടി വെക്കാന്‍ നടപടിയെടുത്തില്ല; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടി മന്ത്രി

വിശദീകരണ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാവും.

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | വയനാട്ടിലെ ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടി മന്ത്രി എ കെ ശശീന്ദ്രന്‍. ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ല. വിശദീകരണ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ബത്തേരിയില്‍ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതില്‍ വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാന്‍ വനം വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തല്‍. ബത്തേരിയിലിറങ്ങിയ ആളെ കൊല്ലിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് വൈകിയതില്‍ ഇന്നലെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

 

Latest