Connect with us

Kerala

മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ പോകില്ല; അന്വേഷണ സംഘത്തെ വിലക്കി ആഭ്യന്തര വകുപ്പ്

സെഷന്‍സ് കോടതി മുകേഷിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്.

Published

|

Last Updated

തിരുവനന്തപുരം |  ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തെ ആഭ്യന്തര വകുപ്പ് ഇടപെട്ട് വിലക്കിയിരിക്കുകയാണെന്നാണ് അറിയുന്നത്. സെഷന്‍സ് കോടതി മുകേഷിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്.

പരാതി നല്‍കുന്നതിലെ കാലദൈര്‍ഘ്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ പ്രത്യേക അന്വേഷണ സംഘം നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്‍കിയ കത്ത് മടക്കാന്‍ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയാണ് കൊച്ചി മരട് പോലീസ് കേസെടുത്തത്.