Connect with us

National

വിദേശത്ത് നിന്നുള്ള അംഗീകാരങ്ങള്‍ വേണ്ട; രാഹുല്‍ വിഷയത്തില്‍ കപില്‍ സിബല്‍

ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിനും റിച്ചാര്‍ഡ് വാക്കറിനും ദിഗ്വിജയ സിംഗ് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റിനാണ് സിബലിന്റെ മറുപടി.

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തോട് പ്രതികരിച്ച ജര്‍മ്മനിയോട് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. തൊട്ടുപിന്നാലെ ഈ വിഷയത്തില്‍ പ്രതികരിച്ച് രാജ്യസഭാ എംപി കപില്‍ സിബല്‍ രംഗത്ത്. ‘ഞങ്ങള്‍ക്ക് വിദേശത്ത് നിന്നുള്ള അംഗീകാരങ്ങള്‍ ആവശ്യമില്ല,’ ‘ഞങ്ങളുടെ പോരാട്ടം ഞങ്ങളുടേതാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ദിഗ്വിജയ സിംഗിനോട് വിയോജിച്ച് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട സിബല്‍, ‘ഞങ്ങള്‍ക്ക് മുന്നോട്ട് നടക്കാന്‍ ഊന്നുവടി ആവശ്യമില്ല’ എന്നും കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്കെതിരായ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണത്തെക്കുറിച്ച് ഡച്ച് വെല്ലിന്റെ ചീഫ് ഇന്റര്‍നാഷണല്‍ എഡിറ്റര്‍ റിച്ചാര്‍ഡ് വാക്കര്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റും വീഡിയോയും ദിഗ്വിജയ സിംഗ് ടാഗ് ചെയ്തു. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിനും റിച്ചാര്‍ഡ് വാക്കറിനും ദിഗ്വിജയ സിംഗ് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റിനാണ് സിബലിന്റെ മറുപടി.

യുപിഎ 1, 2 ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സിബല്‍, കഴിഞ്ഞ വര്‍ഷം മേയില്‍ കോണ്‍ഗ്രസ് വിട്ട് സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര അംഗമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിബല്‍ അടുത്തിടെ ഒരു തെരഞ്ഞെടുപ്പ് ഇതര പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന അനീതിക്കെതിരെ പോരാടുകയാണ് ഇന്‍സാഫ് എന്ന പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.

ജര്‍മ്മനിക്ക് നന്ദി പറഞ്ഞുകൊണ്ട് സിംഗിന്റെ പരാമര്‍ശം ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശ ശക്തികളെ കോണ്‍ഗ്രസ് ക്ഷണിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആഞ്ഞടിച്ചു.

 

 

 

 

Latest