Connect with us

Kerala

ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നില്ല; സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും സിപിഎം റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കോളജ് വിദ്യാര്‍ഥികളില്‍ തീവ്രവാദം വളര്‍ത്താന്‍ ഗൂഢശ്രമം നടക്കുന്നുണ്ടെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും സിപിഎം റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മതസാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. നിലവില്‍ അത്തരമൊരു യോഗം ആവശ്യമില്ല, മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ വര്‍ധിച്ചുവരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയത സൃഷ്ടിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നുവെന്നും ഇതുതടയാന്‍ രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും നിരീക്ഷണം നടത്തുന്നുണ്ടെന്നും ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു സിപിഎം കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്.

Latest