Connect with us

National

പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം നടന്നിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് ആര്യന്‍ ഖാന്‍

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പായി ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലഹരിക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ആര്യന്‍ ഖാന്‍. കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുമില്ല. പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം നടന്നെന്ന ആരോപണവും ആര്യന്‍ നിഷേധിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പായി ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ആര്യന്റെ പിതാവ് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചിരുന്നു. കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലില്‍, തനിക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മിഷണര്‍ക്ക് സമീര്‍ വാങ്കഡെ കത്ത് നല്‍കിയിരുന്നു.

സാക്ഷിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച എന്‍സിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയിരുന്നു.

 

Latest