chandrababu naidu
ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; ജയിലിലേക്ക്
രാജമുദ്രി ജയിലിലാണ് നായിഡുവിനെ പാര്‍പ്പിക്കുക.
വിജയവാഡ | ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 371 കോടിയുടെ നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ ഇന്നലെയാണ് ചന്ദ്രബാബുവിനെ ആന്ധ്രാ സി ഐ ഡി സംഘം അറസ്റ്റ് ചെയ്തത്. വിജയവാഡയിലെ അഴിമതിവിരുദ്ധ കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്.
കോടതി നായിഡുവിന് ജാമ്യം അനുവദിച്ചില്ല. രാജമുദ്രി ജയിലിലാണ് നായിഡുവിനെ പാര്‍പ്പിക്കുക. കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്.
സുപ്രീം കോടതി അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. ടി ഡി പിയുടെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും കോടതി വളപ്പില്‍ എത്തിയിരുന്നു. അറസ്റ്റിന് ശേഷം ഇന്ന് പുലര്‍ച്ചെ 3.40നാണ് വിജയവാഡ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നായിഡുവിനെ പരിശോധനക്കായി എത്തിച്ചത്.