Kerala
കെ ഫോണിൽ സിബിഐ അന്വേഷണം ഇല്ല; വി ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി
കാരറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നായിരുന്നു ഹരജിയില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്.

കൊച്ചി | പ്രതിപക്ഷനേതാവ് വിഡി സതീശന് തിരിച്ചടി. കെ ഫോണ്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി.
കാരറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നായിരുന്നു ഹരജിയില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്. ഹരജി തള്ളിയ ഡിവിഷന്‍ ബെഞ്ച് കെ ഫോണില്‍ ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കി.
നേരത്തെ ഹരജി പരിഗണിച്ചപ്പോൾ വി ഡി സതീശനെ കോടതി വിമർശിച്ചിരുന്നു. പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ ഹരജിക്ക് പിന്നിൽ എന്ന് വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു.2018ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു.
---- facebook comment plugin here -----