Kerala
സ്‌കൂളുകളില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ വേണ്ട; ആവശ്യമെങ്കില്‍ പോലീസിനെ വിളിക്കണം: മന്ത്രി വി ശിവന്‍കുട്ടി
സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുതെന്നും മന്ത്രി

തിരുവനന്തപുരം | വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുതെന്നും ഇക്കാര്യങ്ങളില്‍ അധ്യാപകര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.ആവശ്യമെങ്കില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗത്തില്‍ സംസാരിക്കുകവെ മന്ത്രി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചര്‍ച്ച ചെയ്യനായി ഉത്തര മേഖല, ദക്ഷിണ മേഖല യോഗങ്ങള്‍ ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്തപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.